Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tantri Post

ക​ണ്ഠ​ര​ര് രാ​ജീ​വ​ര് തു​ട​രു​മോ? ശ​ബ​രി​മ​ല ത​ന്ത്രി​സ്ഥാ​ന​ത്തി​ൽ ദേ​വ​സ്വം ബോ​ർ​ഡ് തീ​രു​മാ​നം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല ത​ന്ത്രി​സ്ഥാ​ന​ത്ത് ക​ണ്ഠ​ര​ര് രാ​ജീ​വ​ര് തു​ട​ര​ണ​മോ എ​ന്ന കാ​ര്യ​ത്തി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് യോ​ഗം ഇ​ന്ന് നി​ർ​ണാ​യ​ക തീ​രു​മാ​ന​മെ​ടു​ക്കും. സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ പ്ര​തി​സ്ഥാ​ന​ത്ത് വ​ന്ന​തും ക​ടു​ത്ത ജാ​മ്യ​വ്യ​വ​സ്ഥ​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​തും കാ​ര​ണം രാ​ജീ​വ​ർ​ക്ക് ത​ന്ത്രി​സ്ഥാ​ന​ത്ത് തു​ട​രാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ക​ര​ക്കാ​ര​നാ​യി മ​ക​ൻ ബ്ര​ഹ്മ​ദ​ത്ത​നെ ചു​മ​ത​ല​യേ​ൽ​പ്പി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്.

ത​നി​ക്ക് പ​ക​രം ബ്ര​ഹ്മ​ദ​ത്ത​ന് ത​ന്ത്രി​സ്ഥാ​നം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജീ​വ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. ത​ന്ത്രി​സ്ഥാ​നം സം​ബ​ന്ധി​ച്ച് ബോ​ർ​ഡി​ന് അ​നു​യോ​ജ്യ​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശ​വും രാ​ഷ്ട്രീ​യ​മാ​യി ഏ​റെ വി​വാ​ദ​മു​യ​ർ​ത്തി​യ ഈ ​വി​ഷ​യ​ത്തി​ൽ ഇ​ന്ന​ത്തെ യോ​ഗ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​കും.

Latest News

Corehub Up